പുതിയ ഏഴു സവിശേഷതകളുമായി മാരുതി ഈക്കോയുടെ ലിമിറ്റഡ് എഡിഷന്‍  വിപണിയിലെത്തി.

സ്‌മൈല്‍സ് എന്നു പേരുള്ള പതിപ്പിന്  യുഎസ്ബി കണക്ടിവിറ്റിയുള്ള ടു ഡിന്‍ സ്റ്റീരിയോ , 15 ഇഞ്ച് സ്പീക്കറുകള്‍ , വീല്‍ ക്യാപ്പുകള്‍ , ദ്വിവര്‍ണ്ണ സീറ്റ് കവര്‍ , ഫ്‌ലോര്‍ മാറ്റുകള്‍ , മഡ് ഫ്‌ലാപ്പുകള്‍ , സ്‌മൈല്‍സ് ബോഡി ഗ്രാഫിക്‌സ് എന്നിവ കൂടുതലായുണ്ട്. ഇവയ്‌ക്കെല്ലാം ചേര്‍ത്ത് 9,490 രൂപ അധികം കൊടുത്താല്‍ മതി.

Ads By Google

മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന ഈക്കോയ്ക്ക് അഞ്ചും ഏഴും സീറ്റുകളുള്ള വകഭേദങ്ങളുണ്ട്. 73 ബിഎച്ച്പി  101 എന്‍എം ശേഷിയുള്ള 1.2 ലീറ്റര്‍ , നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിതിന്. ഗീയര്‍ ബോക്‌സ് അഞ്ച് സ്പീഡ് മാന്വല്‍ . ലീറ്ററിനു 15.10 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അഞ്ചു സീറ്റര്‍ ഈക്കോയ്ക്ക് എസിയുള്ള വേരിയന്റുണ്ട് . ഓമ്‌നിയെപ്പോലെ ഈക്കോയ്ക്കും പവര്‍സ്റ്റിയറിങ്ങില്ല. കൊച്ചിയിലെ എക്‌സ് ഷോറൂം വില : അഞ്ച് സീറ്റര്‍  3.33 ലക്ഷം രൂപ, അഞ്ച് സീറ്റര്‍ എസി  3.63 ലക്ഷം രൂപ, ഏഴ് സീറ്റര്‍  3.50 ലക്ഷം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ സെലക്ടര്‍ കാണുക.

Autobeatz