കൊച്ചി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യയില്‍ വിറ്റഴിച്ച കാറുകളുടെ എണ്ണം ഒരു കോടി തികഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു വാഹന നിര്‍മ്മാണ കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.

മാനേസര്‍ ഫാക്ടറിയില്‍ നിര്‍മിച്ച് കോയമ്പത്തൂരിലേക്ക് ഇന്നലെ അയച്ച ചുവന്ന സ്വിഫ്റ്റ് വി.എക്‌സ്.ഐ കാറാണ് ഒരു കോടി വില്‍പന എന്ന നേട്ടം കൈവരിച്ചത്. ഈ അപൂര്‍വ്വ അവസരം എസ് എക്‌സ് 4 എന്ന പുതിയ മോഡല്‍ സെഡാന്‍ വിപണിയില്‍ ഇറക്കിയാണ് മാരുതി ആഘോഷിക്കുന്നത്.

1983 ഡിസംബറിലാണ് മാരുതി ആദ്യത്തെ കാര്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. 2006 ഫെബ്രുവരിയിലാണ് വിറ്റഴിച്ച കാറുകളുടെ എണ്ണം 50 ലക്ഷം കടന്നത്. പിന്നെ ആറു വര്‍ഷത്തിനിടെ അടുത്ത 50 ലക്ഷം കൂടി പിന്നിട്ട് ഒരു കോടിയിലെത്തിയിരിക്കുകയാണ്. ആദ്യ ദശകങ്ങളില്‍ മാരുതി 800 ഉം ഒമ്‌നിയുമായിരുന്നു ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഓള്‍ട്ടോയാണ് മാരുതിയുടെ ഏറ്റവും വില്‍പനയുള്ള മോഡല്‍.

Malayalam News

Kerala News In English