എഡിറ്റര്‍
എഡിറ്റര്‍
ക്ലച്ചില്ലാത്ത മാരുതി കാര്‍ !
എഡിറ്റര്‍
Thursday 9th January 2014 10:07am

maruti-selerio-Dool

മാരുതി സുസൂക്കി ഉടന്‍ പുറത്തിറക്കുന്ന സെലറിയോ ഹാച്ച്ബാക്കിന് ക്ലച്ച് രഹിത മാന്വല്‍ ഗീയര്‍ബോക്സ് ഉപയോഗിക്കുമെന്ന് സൂചന.

ക്ലച്ച് ചവിട്ടാതെ ഗീയര്‍മാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍ ( എഎംടി). ഹീറോ സ്ട്രീറ്റ് , ടിവിഎസ് ജൈവ് എന്നീ ടൂവീലര്‍ മോഡലുകള്‍ ഇതേ സാങ്കേതികവിദ്യ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.

സാവധാനം വണ്ടി ഓടിക്കേണ്ടിവരുന്ന നഗരവീഥികളില്‍ ക്ലച്ച് ചവിട്ടാതെ ഗീയര്‍മാറാനുള്ള സൗകര്യം ഉപകാരപ്രദമാകും.
മാന്വല്‍ ഗീയര്‍ ട്രാന്‍സ്മിഷനില്‍ ക്ലച്ച് അമര്‍ത്തി എന്‍ജിനും ഗീയര്‍ബോക്സുമായുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് ഗീയര്‍മാറുന്നത്.

ക്ലച്ചില്‍ നിന്ന് കാലെടുക്കുന്നതോടെ വീണ്ടും എന്‍ജിനും ഗീയര്‍ബോക്സുമായുള്ള ബന്ധം പുനഃസ്ഥാപിക്കും.

എന്നാള്‍ ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷനില്‍ ഗീയര്‍ ലിവര്‍ ചലിപ്പിക്കുമ്പോള്‍ ക്ലച്ച് സ്വയം ആവശ്യാനുസരണം പ്രവര്‍ത്തിക്കും.

സാധാരണ ഓട്ടോമാറ്റിക് ഗീയര്‍ബോക്സുകളെ അപേക്ഷിച്ച് വിലക്കുറവും എഎംടിയുടെ സവിശേഷതയാണ്. അതിനാല്‍തന്നെ ക്ലച്ചില്ലാത്ത  സെലറിയോയ്ക്ക് വിലക്കൂടുതലും ഉണ്ടാകില്ല.

മാത്രമല്ല മാന്വല്‍ ഗീയര്‍ബോക്സുള്ള കാറിനെക്കാള്‍ ഉയര്‍ന്ന മൈലേജും എഎംടി ഉപയോഗിക്കുന്ന കാറിനു നല്‍കാനാകും.

എസ്റ്റിലോ , എ സ്റ്റാര്‍ മോഡലുകള്‍ക്ക് പകരമായി എത്തുന്ന സെലറിയോയ്ക്ക് 67 ബിഎച്ച്പി – 90 എന്‍എം ശേഷിയുള്ള ഒരു ലീറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുക.

അടുത്തമാസം ഗ്രേറ്റര്‍ നോയ്ഡയില്‍ നടക്കുന്ന ഓട്ടോ എക്സ്‍പോയില്‍ സെലറിയോ അരങ്ങേറ്റം കുറിയ്ക്കും.

Autobeatz

Advertisement