എഡിറ്റര്‍
എഡിറ്റര്‍
പുതിയ മാരുതി ഹാച്ച്ബാക്ക് സെലറിയോ
എഡിറ്റര്‍
Saturday 4th January 2014 2:35pm

a-wind2

എ വിന്‍ഡ് കണ്‍സപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലിനു പേര് സെലറിയോ എന്നായിരിക്കുമെന്ന് മാരുതി സുസൂക്കി പ്രഖ്യാപിച്ചു.

എസ്റ്റിലോ , എ സ്റ്റാര്‍ മോഡലുകള്‍ക്ക് പകരം വയ്ക്കാന്‍ അവതരിപ്പിക്കുന്ന മോഡലിന്റെ കണ്‍സപ്റ്റിനെ നവംബര്‍ അവസാനവാരം നടന്ന തായ്!ലന്റ് മോട്ടോര്‍ എക്‌സ്!പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

വിദേശവിപണിയില്‍ പുതിയ ആള്‍ട്ടോയായാണ് സെലറിയോ പുറത്തിറങ്ങുക. എസ്റ്റാര്‍ , എസ്റ്റിലോ മോഡലുകള്‍ക്ക് സമാനമായ വിലയുള്ള സെലറിയോ ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്!പോയില്‍ അരങ്ങേറ്റം കുറിയ്ക്കും.

കാഴ്ചയ്ക്ക് എ സ്റ്റാറുമായി സമാനതയില്ല. എന്നാല്‍ എസ്റ്റിലോയോട് രൂപസാമ്യമുണ്ട്.

മാരുതി ആള്‍ട്ടോ കെ 10 നെ അപേക്ഷിച്ച് അല്‍പ്പം നീളക്കുറവുണ്ടെങ്കിലും 125 മിമീ വീതിയും 80 മിമീ ഉയരവും അധികമുണ്ട് സെലറിയോയ്ക്ക്.

3600 മീമീ നീളമുള്ള കാറിന് വീതി , ഉയരം എന്നിവ യഥാക്രമം 1600 മിമീ , 1540 മിമീ. വീല്‍ബേസ് ആള്‍ട്ടോയെക്കാള്‍ 65 മിമീ അധികം , 2425 മിമീ.
എ സ്റ്റാര്‍ , എസ്റ്റിലോ മോഡലുകള്‍ക്ക് ഉപയോഗിച്ച 67 ബിഎച്ച്പി  90 എന്‍എം ശേഷിയുള്ള ഒരു ലീറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍  തന്നെയാവും സെലറിയോയ്ക്കും കരുത്തേകുക. എന്നാല്‍ മൈലേജില്‍ മെച്ചപ്പെടുത്തല്‍ പ്രതീക്ഷിക്കാം.

Autobeatz

Advertisement