മുബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഉല്‍പ്പാദകരായ മാരുതിയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍മാസത്തെ ഉല്‍പ്പാദനത്തെ അപേക്ഷിച്ച് 17.28 ശതമാനത്തിന്റെ വര്‍ധനവാണ് കാര്‍ ഉല്‍പ്പാദനത്തിലുണ്ടായിട്ടുള്ളത്.

75 109 കാറുകളാണ് കഴിഞ്ഞവര്‍ഷം മാരുതി പുറത്തിറക്കിയത്. ആഭ്യന്തര വിപണിയില്‍ 72 812 കാറുകള്‍ വിറ്റു. കമ്പനിയുടെ കാര്‍ കയറ്റുമതിയിലും 14.57 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആള്‍ട്ടോ, വാഗ്നര്‍, എസ്റ്റിലോ, സ്വിഫ്റ്റ്, എ-സ്റ്റാര്‍, റിറ്റ്‌സ് എന്നിവയുടെ വിതരണത്തിലാണ് റെക്കോര്‍ഡ് വര്‍ധനയുണ്ടായിരിക്കുന്നത്.