എഡിറ്റര്‍
എഡിറ്റര്‍
വലിയ കാറുകളുമായി മാരുതി വരുന്നു
എഡിറ്റര്‍
Thursday 30th August 2012 12:00am

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര ചെറുകാര്‍ നിര്‍മാണ കമ്പനിയായ മാരുതി വലിയ കാര്‍ നിര്‍മാണത്തിലേക്ക്.

Ads By Google

മിഡ്‌സൈഡ് സെഡാന്‍ മോഡലായ എസ്.എക്‌സ് ഫോറില്‍ അല്‍പ്പം രൂപമാറ്റം നല്‍കിയാണ് വലിയ കാര്‍ നിര്‍മാണത്തില്‍ മാരുതിയും എത്തുന്നത്. ഇത് കൂടാതെ മൂന്ന് യൂട്ടിലിറ്റി മോഡലുകള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

2014  ഓടെ വലിയ കാര്‍ നിര്‍മാണരംഗത്ത് ചുവടുറപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. 2014 ല്‍ ഗ്രാന്റ് വിറ്റാറയുടേയും എക്‌സ് എ ആല്‍ഫയുടേയും വലിയ പതിപ്പ് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട എന്നീ കമ്പനികള്‍ക്കാവും മാരുതിയുടെ പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക.

Advertisement