എഡിറ്റര്‍
എഡിറ്റര്‍
മാരുതി കിസാഷിയുടെ ഇറക്കുമതി നിര്‍ത്തുന്നു
എഡിറ്റര്‍
Monday 5th November 2012 4:36pm

ന്യൂദല്‍ഹി: വിപണിയില്‍ അവതരിച്ച് ഒന്നര വര്‍ഷത്തിന് ശേഷം മാരുതി കിസാഷി ഇറക്കുമതി നിര്‍ത്തുന്നു. മാരുതി സുസൂക്കിയുടെ ഏക ആംഢംബരകാറാണ് കിസാഷി. ഇപ്പോള്‍ കാറിന്റെ ഓര്‍ഡറിനനുസരിച്ച് ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

ഭാവിയില്‍ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രം കാര്‍ ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. പുതിയ തീരുമാനത്ത്ിന്റെ ഭാഗമായി ഇന്ത്യയിലെ ശേഷിക്കുന്ന കാറുകള്‍ എത്രയും വേഗം വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Ads By Google

കിസാഷിയുടെ മാന്വല്‍ ട്രാന്‍സ്മിഷന്‍ മോഡിന് 16.5 ലക്ഷവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡിന് 18.5 ലക്ഷവുമാണ് വില. വിപണിയിലെ പരാജയമാണ് കാറിനെ പിന്‍വലിക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

മാരുതിയുടെ മറ്റൊരു മോഡലായ ഗ്രാന്റ് വിറ്റാരയുടെ ഇറക്കുമതിയും ഇതേ കാരണം കൊണ്ട് കമ്പനി പരിമിതപ്പെടുത്തിയിരുന്നു. കിസാഷിയുടെ 458 യൂണിറ്റുകളാണ് 2012 മാര്‍ച്ച് വരെ വിറ്റഴിഞ്ഞത്.

2011 ഒക്‌ടോബറില്‍ വെറും മൂന്ന് കിസാഷികളാണ് വിറ്റത്. കാറിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന 35 യൂണിറ്റായിരുന്നു; ഇതു പക്ഷേ കാറിന് വാഗ്ദാനം ചെയ്ത വമ്പന്‍ വിലക്കിഴിവിന്റെ പ്രതിഫലനമാവാനാണ് സാധ്യത.

Advertisement