ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഗുജറാത്തില്‍ പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിടുന്നു. ഇതാദ്യമായാണ് ഹരിയാനക്കുപുറത്ത് മാരുതിക്ക് പ്ലാന്റ് വരാന്‍ പോകുന്നത്. 1983ല്‍ മാരുതിയാരംഭിക്കുന്നതുമുതല്‍ ഹരിയാനയാണ് അതിന്റെ ആസ്ഥാനം.

ഈ മാസം ആദ്യ വാരത്തില്‍ മാരുതിയുടെ എക്‌സിക്യൂട്ടിവുകള്‍ സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ‘സര്‍ക്കാരുമായി മൂന്ന് വട്ടം കമ്പനി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൂന്ന് പ്രദേശങ്ങള്‍ ഞങ്ങള്‍ കമ്പനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.’ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

എന്നാല്‍ കമ്പനി ഇതുവരെയും ഏതു സ്ഥലം വേണമെന്ന് തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ ടാറ്റയുടെ നാനോ കാര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതും ഗുജറാത്തിലാണ്.