ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ആള്‍ട്ടോയുടെ പുതിയ പതിപ്പ് പുറത്തിറക്കി. 3-3.5 ലക്ഷത്തിനിടയ്ക്ക് വിലയുള്ള , 20 കി.മീ മൈലേജുള്ള ‘ആള്‍ട്ടോ കെ 10’ ദല്‍ഹിയിലാണ് പുറത്തിറക്കിയത്.

കുറഞ്ഞ വിലയും ഇന്ധനക്ഷമതയും ആള്‍ട്ടോയെ മാരുതിയുടെ ഏറ്റവും വില്‍ക്കപ്പെടുന്ന കാറാക്കി മാറ്റിയിട്ടുണ്ട്. മാസംതോറും 20,000 ആള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ആള്‍ട്ടോ കെ 10 പുറത്തിറക്കുന്നതോടെ കാര്‍ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്നാണ് മാരുതി സുസുക്കി കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ വില്‍ക്കുന്ന കമ്പനിയെന്ന ഖ്യാതി മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു.