എഡിറ്റര്‍
എഡിറ്റര്‍
മാരുതി ആള്‍ട്ടോയുടെ വില്‍പ്പന 20 ലക്ഷം കടന്നു
എഡിറ്റര്‍
Saturday 16th June 2012 2:47pm

റോഡിലിറങ്ങി 11 വര്‍ഷമായെങ്കിലും മാരുതി ആള്‍ട്ടോ ഇന്നും പ്രിയങ്കരന്‍ തന്നെ. ആള്‍ട്ടോയുടെ മൊത്തം വില്‍പ്പന ഇതുവരെ 20 ലക്ഷം കവിഞ്ഞെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറും രണ്ട് വര്‍ഷമായി ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ചെറിയ കാറുമാണ് മാരുതി ആള്‍ട്ടോ.

ഇന്ധന ക്ഷമത, ഒതുക്കം, മിതമായ വില എന്നിവയാണ് ആള്‍ട്ടോയെ സാധാരണക്കാര്‍ക്ക് പ്രിയ്യപ്പെട്ടതാക്കുന്നതെന്ന് മാരുതി സുസൂക്കിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മയാനക് പരീക് പറഞ്ഞു.

2010-2011 ല്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന കടക്കുന്ന ആദ്യ കാറുമാണ് മാരുതി ആള്‍ട്ടോ

Advertisement