എഡിറ്റര്‍
എഡിറ്റര്‍
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറുമായുള്ള അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് കണ്ടെത്തി
എഡിറ്റര്‍
Friday 24th August 2012 9:14am

നാഷ്‌വില്ല: കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിച്ച  മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ഇതുവരെ പുറത്തുവരാത്ത അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് കണ്ടെത്തി.

Ads By Google

അമേരിക്കക്കാരന്‍ സ്റ്റീഫന്‍ ടള്ളാണ് വീടിന്റെ മച്ചില്‍ നിന്നും 1960 ല്‍ റെക്കോര്‍ഡ് ചെയ്ത ഈ അഭിമുഖടേപ്പ് കണ്ടെത്തിയത്. അമേരിക്കക്കാരനായിട്ടും ആഫ്രിക്കയിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഈ നേതാവിനെ അഭിമുഖം ചെയ്തത് ഒരു ഇന്‍ഷുറന്‍സ് സെയില്‍സ്മാനായിരുന്നു.

ടേപ്പ് കണ്ടെത്തിയ സ്റ്റീഫന്‍ ടള്‍ ചരിത്രത്തിന്റെ ഒരു ഭാഗം താന്‍ കണ്ടെത്തിയെന്നായിരുന്നു അസോസിയേറ്റ് പ്രസ്സിനെ വിളിച്ചറിയിച്ചത്. തന്റെ പഴയ വീട് വ്യത്തിയാക്കുന്നതിനിടയില്‍ മച്ചിന്‍പുറത്തുനിന്നുമാണ് അദ്ദേഹം ടേപ്പ് കണ്ടെത്തിയത്.

52 വര്‍ഷം പഴക്കമുള്ള ടേപ്പ് ഒറിജിനലാണെന്ന് എ.പി പീന്നീട് സ്ഥീരീകരിച്ചു. ന്യൂയോര്‍ക്കിലെ ഒരു പുരാവസ്തു ഗവേഷകയുടെ കൈവശമുള്ള ടേപ്പ് ഉടന്‍ തന്നെ ലേലത്തിന് വയ്ക്കും.

1960 ഡിസംബര്‍ 21 ന് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ടേപ്പ് ഇതുവരെ പുറംലോകം കേട്ടിരുന്നില്ല. അമേരിക്കക്കാരനായിട്ടും ലൂഥര്‍ കിങ്ങിനെക്കുറിച്ച്  തയ്യാറാക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ ഉള്‍പ്പെടുത്താനായിരുന്നു ഈ അഭിമുഖം. പക്ഷേ ആ ഓര്‍മ്മക്കുറിപ്പും ലൂഥറിന്റെ ശബ്ദവും അന്ന് പുറംലോകത്തെ കേള്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ആഫ്രിക്കയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളുമാണ് ലൂഥര്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നും ആഫ്രിക്കയുടെ ഉന്നമനം ആഗ്രഹിച്ച ലൂഥറിന്റെ ഓരോ വാക്കിലും അത് പ്രതിഫലിക്കുന്നുണ്ട്.

Advertisement