എഡിറ്റര്‍
എഡിറ്റര്‍
നികുതി വകുപ്പിന്റെ തെളിവെടുപ്പിന് മാര്‍ട്ടിന്‍ ഹാജരായില്ല
എഡിറ്റര്‍
Monday 18th November 2013 5:36pm

santiago-martin

പാലക്കാട്: നികുതി വകുപ്പിന്റെ തെളിവെടുപ്പിന് സാന്റിയാഗോ മാര്‍ട്ടിന്‍ ഹാജരായില്ല. നാഗാലാന്റ് ലോട്ടറി രജിസ്‌ട്രേഷന്‍ സംബന്ധിച്ച തെളിവെടുപ്പിനാണ് മാര്‍ട്ടിന്‍ ഹാജരാകാതിരുന്നത്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വ്യാഴാഴ്ച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.

നാഗാലാന്റ് സര്‍ക്കാരുമായി മാര്‍ട്ടിന്‍ ഉണ്ടാക്കിയ കരാര്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്നുള്‍പ്പെടെ 12 നിയമലംഘനങ്ങളുള്‍പ്പെടുത്തി നാഗാലാന്റ് സര്‍ക്കാരിന് നികുതി സെക്രട്ടറി വെള്ളിയാഴ്ച്ച കത്തയച്ചു.

ഇതിനിടെ സാന്റിയാഗോ മാര്‍ട്ടിന് നിയമവിരുദ്ധമായി ലൈസന്‍സ് നല്‍കിയതിന് പിന്നില്‍ ബി.ജെ.പി കൗണ്‍സിലര്‍ വി.നടേശനാണെന്ന് പാലക്കാട് നഗരസഭാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.

നഗരസഭാ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ പാലക്കാട്ടെ ബി.ജെ.പി നേതൃത്വവും മാര്‍ട്ടിനും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

സാന്റിയാഗോ മാര്‍ട്ടിന് പാലക്കാട് നഗരസഭയില്‍ നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. നഗരസഭ അറിയാതെ ഉദ്യോഗസ്ഥരാണ് ലൈസന്‍സ് നല്‍കിയതെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പ്പന നടത്താനാണ് ലൈസന്‍സ് നല്‍കിയിരുന്നത്.

സിക്കിം ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പ്പനയിലൂടെ കോടികള്‍ തട്ടിയതിനെത്തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടിനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

Advertisement