എഡിറ്റര്‍
എഡിറ്റര്‍
പി. ജെ. കുര്യന്‍ സഭയുടെ പ്രിയപുത്രന്‍: മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
എഡിറ്റര്‍
Monday 11th February 2013 1:01pm

മാരാമണ്‍: രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ. കുര്യനും തോമസ് ചാണ്ടി എം.എല്‍.എയും സഭയുടെ പ്രിയപുത്രരെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത.

Ads By Google

മാരാമണ്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടന യോഗത്തില്‍ പ്രമുഖരെ സ്വാഗതം ചെയ്യവെയാണ് രാജ്യസഭ ഉപാധ്യക്ഷനെയും കുട്ടനാട് എം.എല്‍.എയെയും സഭയുടെ പ്രിയപുത്രര്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

സത്യം എന്നും വിജയിക്കും. ദൈവം എല്ലാവരെയും പേരു ചൊല്ലി അറിയുന്നു. ഏതു പൊയ്മുഖം കാണിച്ചാലും ദൈവതിരുമുമ്പില്‍ അത് നിലനില്‍ക്കില്ല.

നിര്‍ദോഷികളെ സമൂഹം എത്ര കരിവാരിത്തേച്ചാലും മനഃസാക്ഷിയുള്ള മനുഷ്യന്‍ ഭയപ്പെടേണ്ടതില്ലെന്നും മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നിര്‍ദോഷികള്‍ക്കെതിരായി എന്തെങ്കിലും ആരോപണങ്ങള്‍ ഉണ്ടായാലും ദൈവം തന്നെ അറിയുന്നു എന്ന അവബോധമാണ് അവര്‍ക്ക് ആത്മധൈര്യം നല്‍കുന്നത്.

ദൈവസന്നിധിയില്‍ നിഷ്‌കളങ്കനായ മനുഷ്യന് ഭയപ്പെടേണ്ടതില്ല. വ്യക്തിവൈരാഗ്യം കൊണ്ടും അസൂയകൊണ്ടും സമൂഹത്തില്‍ തിന്മ വര്‍ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement