തിരുവനന്തപുരം: മാര്‍ത്താണ്ഡം മരിയ പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കൊല്ലം കുണ്ടറ സ്വദേശിയുമായ വിപിന്‍ മനോഹരന്‍ (19) ആണ് മരണപ്പെട്ടത്. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യതെന്നാണ് ആരോപണം.

ഹോസ്റ്റലില്‍ മദ്യപിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിപിനെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടുകാരെ വിളിപ്പിച്ച് 25,000 രൂപ ഫൈന്‍ ഈടാക്കിയിരുന്നെന്നും സഹപാഠികള്‍ ആരോപിക്കുന്നു.


Dont Miss കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


എന്നാല്‍ വിപിന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് സഹപാഠികള്‍ നല്‍കുന്ന വിശദീകരണം. ഒന്നാം വര്‍ഷ എച്ച്.ഒ.ഡിയായ ജയിന്‍ സിങ് എന്നയാളാണ് വിപിനില്‍ നിന്നും തുക വാങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേസമയം വിപിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.