Categories

ചന്ദ്രനോ ചൊവ്വയോ വലുത്? തര്‍ക്കം തുടരുന്നു

മെല്‍ബണ്‍: ചന്ദ്രനാണോ ചൊവ്വയാണോ വലുതെന്ന കാര്യം തര്‍ക്കത്തിലേക്കു നീങ്ങുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ചൊവ്വ ചന്ദ്രന്റെ അരികിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ തന്നെ ചൊവ്വ ചന്ദ്രനേക്കാള്‍ വലുപ്പമുള്ളതായി കാണാമെന്നുമുള്ള വാദത്തിന് പ്രസക്തിയേറുകയാണെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി ശാസ്ത്രഞ്ജന്‍മാര്‍ എഴുതിത്തള്ളിയതാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ സ്ഥിരീകരണമുണ്ടെന്ന് അവകാശപ്പെട്ട് ഇന്റനെറ്റിലൂടെ പ്രചരിക്കുന്ന മെയിലാണ് പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ചൊവ്വ ചന്ദ്രനോടടുക്കുകയാണെന്നും ഈമാസം തന്നെ ‘പൂര്‍ണചൊവ്വ’യെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെന്നതുമാണ് ഇ-മെയില്‍ പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.