തിരുവനന്തപുരം: കോവളത്ത് കോണ്‍വെന്റില്‍ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലീസുകാരനെ ചോദ്യം ചെയ്തു. പുലര്‍ച്ചെ കോണ്‍വെന്റില്‍ നിന്ന് ഇറങ്ങി പോയ പൊലീസുകാരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്.

വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തില്‍ മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. പൊലീസുകാരനെ രണ്ടാം വട്ടവും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

സിസ്റ്റര്‍ മേരി ആന്‍സിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് രണ്ടുപേര്‍ കോണ്‍വെന്റില്‍നിന്ന് പുറത്തേക്കുവരുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലുണ്ടായത്. വിഴിഞ്ഞം തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിളിനെയും മറ്റൊരാളെയും സംശയകരമായ സാഹചര്യത്തില്‍ കോണ്‍വെന്റിന് മുന്നില്‍ കണ്ടതായാണ് സമീപത്തെ തട്ടുകടക്കാരനായ ശശി, ചുമട്ടുതൊഴിലാളികളായ സന്തോഷ്, അപ്പു എന്നിവര്‍ മൊഴി നല്‍കിയത്.

അടിസ്ഥാനത്തില്‍ പള്ളി കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അംഗങ്ങളായ തീരദേശ പൊലീസ് സ്‌റ്റേഷനിലെ യൂജിന്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ വിജയന്‍ എന്നിവരെ ചോദ്യംചെയ്തതായി വിഴിഞ്ഞം സി.ഐ വിദ്യാധരന്‍ പറഞ്ഞു.