മധുര: ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ കൊച്ചുമകന്‍ അഴഗിരിയുടെ വിവാഹം ക്ഷേത്രനഗരമായ മധുരയില്‍ ആര്‍ഭാടത്തോടെ നടന്നു. ചെന്നൈ സ്വദേശിയായ അനൂഷയായിരുന്നു വധു. അടുത്തിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിവാഹ ചടങ്ങുകളില്‍ ഒന്നായിരുന്നു ഇത്.

അഞ്ചുകോടി ചെലവഴിച്ച് നിര്‍മിച്ച ശീതീകരിച്ച പന്തലായിരുന്നു വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെയും സിനിമാ രംഗത്തെയും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി.ചിദംബരം തുടങ്ങിയവരും നടന്‍ രജനീകാന്ത്, സൂര്യ, ഖുശ്ബു തുടങ്ങിയ താരനിരയും ചടങ്ങ് ശ്രദ്ധേയമാക്കി. പത്തുലക്ഷത്തോളം പേരാണ് വിവാഹചടങ്ങിനെത്തിയത്.