ന്യൂദല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന അപേക്ഷ ഫയല്‍ ചെയ്തവര്‍ക്ക് ആറ് മാസത്തെ കൂളിങ് പിരീഡ് ബാധകമാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. 

Ads By Google

Subscribe Us:

‘ ആറ് മാസത്തെ കൂളിങ് പിരീഡ് എടുത്തുകളയുന്ന നടപടി ചില കേസുകളിലെങ്കിലും നീതിരഹിതമല്ല എന്ന് മാത്രമല്ല അത്യാവശ്യമായും വന്നേക്കും’  ജസ്റ്റിസ് അല്‍താമസ് കബീര്‍, ജസ്റ്റിസ് ജെ. ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നീതി ഉറപ്പാക്കുന്നതിനായി ആവശ്യമെങ്കില്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീംകോടതിക്ക് അവകാശമുണ്ട്.

ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13-ബിയില്‍ പറയുന്ന കൂളിങ് പിരീഡ് എല്ലാ കേസുകളിലും ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹിന്ദു വിവാഹനിയമപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹനമോചനത്തിന് അപേക്ഷ നല്‍കിയാല്‍ കൂളിങ് പിരീഡിന് ശേഷമേ (ആറ് മാസം) വിവാഹമോചനം അനുവദിക്കാറുള്ളൂ. ആറ് മാസത്തെ കൂളിങ് പിരീഡിന് ശേഷം ദമ്പതികള്‍ക്ക് രണ്ടാമത്തെ വിവാഹമോചന അപേക്ഷ നല്‍കാം.