എഡിറ്റര്‍
എഡിറ്റര്‍
15കാരിയുടെ സമ്മതത്തോടെയുള്ള വിവാഹം സാധുവെന്ന് കോടതി
എഡിറ്റര്‍
Monday 4th November 2013 12:43am

mysore-wedding

ന്യൂദല്‍ഹി: 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ദല്‍ഹി കോടതി വിധിച്ചു.

18 വയസ്സ് തികയാത്ത പെണ്‍കുട്ടിയും 21 വയസ്സ് തികയാത്ത ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹം അസാധുവല്ലെന്നും എന്നാല്‍ ഇത് ഒഴിവാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സവിതാ റാവുവിന്റേതാണ് വിധി.

18 തികയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു എന്ന കുറ്റം ചുമത്തിയ പ്രശാന്ത് കുമാര്‍ സാഹ്നി എന്ന യുവാവിനെ വെറുതെ വിട്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.

18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രശാന്ത് കുമാറിനെ വിവാഹം കഴിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹം കഴിക്കുന്ന സമയത്ത് പെണ്‍കുട്ടിയ്ക്ക് 15 വയസ് പൂര്‍ത്തിയായിരുന്നതിനാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Advertisement