എഡിറ്റര്‍
എഡിറ്റര്‍
‘അവള്‍ക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മുന്നിലെ സ്‌ക്രീനില്‍ സ്വന്തം ജീവിതമായിരുന്നു മിന്നിമറയുന്നത്’; തിയ്യറ്ററിലെ തറയില്‍ മുട്ടി കുത്തി നിന്ന് അവന്‍ ചോദിച്ചു ‘വില്‍ യു മാരി മീ’, വീഡിയോ കാണാം
എഡിറ്റര്‍
Friday 11th August 2017 7:44pm

എന്നത്തേയും പോലെ തന്റെ ബെസ്റ്റ് ഫ്രണ്ട് മനുവിനൊപ്പം സിനിമ കാണാന്‍ പോയതായിരുന്നു റോസ്. ചിത്രം ഇന്റര്‍വെലായതോടെ റോസ് സ്‌ക്രീനില്‍ കണ്ടത് സ്വന്തം ജീവിതമായിരുന്നു. മനുവുമൊത്തുള്ള സുന്ദര നിമിഷങ്ങളായിരുന്നു. ഇതിനിടെ പുറത്തു പോയ മനു മടങ്ങിയെത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് അവന്‍ അവള്‍ക്ക് മുന്നില്‍ മുട്ടു കുത്തി നിന്ന് കയ്യിലെ പൂച്ചെണ്ട് ന്ല്‍കി കൊണ്ട് ചോദിച്ചു, ‘ വില്‍ യു മാരി മീ’.

20 വര്‍ഷത്തെ സൗഹൃദം മനസില്‍ പ്രണയമായി മാറിയപ്പോള്‍ തന്റെ പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള നിമിഷമായിരുന്നു മനു അവിടെ അവള്‍്ക്കായി കാത്തുവച്ചത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ് ആയി ഓടുകയാണ് ഈ മാര്യേജ് പ്രൊപ്പോസല്‍ വിഡിയോ.

സൂപ്പര്‍താരങ്ങളെ വച്ച് നാം സ്‌ക്രീനില്‍ കണ്ട സിനിമകളെക്കാള്‍ മനോഹരം. തങ്ങളുടെ ജീവതത്തിലെ ഏറ്റവും നല്ല നിമിഷം പകര്‍ത്തിവയ്ക്കാന്‍ നേരത്തെ തന്നെ മനു എല്ലാ സജീകരണങ്ങളും ചെയ്തുവച്ചിരുന്നു. ഏറ്റവും ഇഷ്ടമുള്ള സുഹൃത്തിന്റെയൊപ്പം ജീവിതം പങ്കിടുന്നത് ഭാഗ്യമായി കണ്ട് റോസും മനുവും. ഓഗസ്റ്റ് 12 നാണ് മനുവും റോസും വിവാഹിതരാകുന്നത്.

Advertisement