എഡിറ്റര്‍
എഡിറ്റര്‍
വിവാഹത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല: മൈഥിലി
എഡിറ്റര്‍
Monday 4th November 2013 11:00am

Mythili

വിവാഹത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് നടി ##മൈഥിലി. സിനിമയില്‍ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മൈഥിലി പറയുന്നു. വിവാഹമൊക്കെ അത് കഴിഞ്ഞിട്ട് മതിയത്രേ.

ഓരോ ചിത്രത്തിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

സോള്‍ട്ട് ആന്റ് പെപ്പറില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഈ അടുത്ത കാലത്ത് എന്ന ചിത്രത്തില്‍. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളാണ് ചെയ്യുന്നത്.

കഥാപാത്രം മികച്ചതാണോ എന്ന് നോക്കിയാണ് സിനിമ എടുക്കുന്നത്. മികച്ച കഥാപാത്രങ്ങള്‍ക്കായി എത്രനാള്‍ വേണമെങ്കിലും കാത്തിരിക്കാമെന്നും മൈഥിലി പറയുന്നു.

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന വെടിവഴിപാട്, വി.കെ.പിയുടെ മഴനീര്‍ത്തുള്ളികള്‍, വാസുദേവ് സനിലിന്റെ റെഡ്, സുബില്‍ സുരേന്ദ്രന്റെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നിവയാണ് മൈഥിലിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഈ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ വേഷങ്ങളിലാണ് മൈഥിലി എത്തുന്നത്. ഈ വര്‍ഷം പറയത്തക്ക നല്ല സിനിമകളൊന്നും ലഭിക്കാതിരുന്നതിന്റെ ക്ഷീണം വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ നികത്താമെന്നാണ് മൈഥിലി കരുതുന്നത്.

Advertisement