എഡിറ്റര്‍
എഡിറ്റര്‍
വിവാഹം ഒരാളുടെ ജീവിതത്തിലെ പ്രധാന തീരുമാനമാണ്: ഭാവന
എഡിറ്റര്‍
Saturday 16th November 2013 3:47pm

bhavana1

മലയാളത്തിന്റെ ബബ്ലി നായികയാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല അഭിനയപ്രകടനങ്ങളിലൂടെ തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം തന്റേതായ സ്ഥാനമുറപ്പിക്കാന്‍ ഈ തുശ്ശൂര്‍കാരിക്ക് കഴിഞ്ഞിട്ടുണ്ട്.

വിവാഹവേഷങ്ങളില്‍ നിരവധി തവണ ഭാവന സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ റിയല്‍ ജീവിതത്തില്‍ വിവാഹ വേഷമണിയുന്ന കാര്യത്തില്‍ ഇതുവരെയും കക്ഷി  ഒരു തീരുമാനമെടുത്തിട്ടില്ല.

വിവാഹവേഷം അണിയുന്നതിന് മുമ്പ് താന്‍ രണ്ട് പ്രാവശ്യം ആലോചിക്കുമെന്നാണ് ഭാവന പറയുന്നത്.

‘ വിവാഹം ഒരാളുടെ ജീവിതത്തിലെ സുപ്രധാന കാര്യമാണ്. അത് പെട്ടെന്നെടുക്കേണ്ട ഒരു തീരുമാനമല്ല. ഞാന്‍ ആ ദിവസത്തിന് വേണ്ടി സജ്ജയായിക്കൊണ്ടിരിക്കുകയാണ്.’

സിനിമാഇന്‍ഡസ്ട്രിയില്‍ വിവാഹവും വിവാഹമോചനവും സാധാരണമായിരിക്കുന്ന കാലമാണിത്.

എന്നാല്‍ നിരവധി കഥാപാത്രങ്ങളിലൂടെ തമാശ പറഞ്ഞ് പ്രേഷകരെ ചിരിപ്പിച്ച ഭാവന പക്ഷേ വിവാഹത്തിന്റെ കാര്യത്തില്‍ സീരിയസ് ആണെന്നാണ് സൂചന.

Advertisement