Categories

കുട്ടികളുടെ എണ്ണം നൂറ് തികക്കണം, വേണം ഇനിയും വിവാഹം

അബുദാബി: ദാദ് മുറാബിന്റെ ലക്ഷ്യം സെഞ്ച്വറിയാണ്. നാമൊന്ന് നമുക്കൊന്ന് എന്ന മുദ്രാവാക്യമൊന്നും തനിക്ക് ബാധകമല്ല എന്ന നിലയിലാണ് പുള്ളിയുടെ പോക്ക്.

88കുട്ടകളുടെ അച്ഛനാണ് മുറാടിപ്പോള്‍. ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്ന് പലരും ചോദിച്ചതാണ്. പക്ഷേ കക്ഷി വലിയ നിര്‍ബന്ധത്തിലാ. സെഞ്ച്വറി കഴിഞ്ഞിട്ടേ വിശ്രമിക്കൂ എന്നാണ് ദാദ് പറയുന്നത്.

ഈ മഹത്തായ ലക്ഷ്യം 20്15ഓടെ പൂര്‍ത്തിയാക്കാനാണ് മുറാദിന്റെ കഠിന ശ്രമം. ഇതിനായി മാത്രം ഒരു കല്ല്യാണം കൂടി കഴിയ്ക്കുകയാണ് ഇയാള്‍. അതിനായി പതിനെട്ടുകാരിയെ കെട്ടാനൊരുങ്ങുകയാണ് ഈ പുതുമാപ്പിള. വധു ഡോക്ടറാണ്. ഹണിമൂണ്‍ അജ്മാനില്‍ തന്നെയാക്കാനാണ് മുറാദിന്റെ തീരുമാനം.

ഇപ്പോള്‍ തന്നെ പലഭാര്യമാരിലായി 88കുട്ടികളുണ്ട്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഹാഫ് സെഞ്ച്വറി തികച്ചിട്ടുമുണ്ട്.127 അംഗങ്ങളുള്ള ഇദ്ദേഹത്തിന്റെ കുടുംബം പല വീടുകളിലാണ് താമസം.

ഞാന്‍ അവളുടെ ഫോട്ടോ കണ്ടു, ഞങ്ങള്‍ രണ്ടുപേരും ഫോണില്‍ സംസാരിച്ചു. വിവാഹത്തിന് ഇന്ത്യയില്‍ പോകാനായി ഞാന്‍ വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ് മുറാദ് പറയുന്നു.

മുറാദിന്റെ ഇന്ത്യക്കാരനായ ഡോക്ടറാണത്രേ അയിഷയുമായുള്ള വിവാഹം തരപ്പെടുത്തിയത്. 20,000 ദിര്‍ഹമാണ് അയിഷയ്ക്ക് മെഹര്‍ ആയി മുറാദ് നല്‍കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.