പ്രശസ്ത നടി സീമയുടേയും സംവിധായകന്‍ ഐ.വി.ശശിയുടേയും മകള്‍ അനു വിവാഹിതയാവുന്നു. വരന്‍ മിലന്‍ നായറെന്ന മലയാളി. മിലനെ അനു കണ്ടെത്തിയതാകട്ടെ ഫെയ്‌സ്ബുക്കിലൂടെയും.

ജയഭാരതിയുടെ അനന്തരവനും നടനുമായ മുന്നയുമായി അനുവിന്റെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. എന്നാല്‍ ഈ വിവാഹം മുടങ്ങുകയായിരുന്നു.

മകളുടെ വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലായിരുന്ന ഐ.വി ശശിക്കും കുടുംബത്തിനും പുതിയ വാര്‍ത്ത സന്തോഷം നല്‍കിയെന്നാണ് കേട്ടത്.

വിവാഹം ഡിസംബര്‍ പത്തിന് ബാംഗ്ലൂരിലെ ഹസലൂരിലുള്ള ശ്രീസോമശേഖര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് നടത്തുന്നത്. വിവാഹം വളരെ ലളിതമായി നടത്താനാണ് തീരുമാനം.