പുരുഷന്‍മാര്‍ വഴിതെറ്റിപോകുമ്പോള്‍ നാട്ടിന്‍പുറത്തുള്ള മുതിര്‍ന്നവര്‍ പറയും, അവനെ വേഗം വിവാഹം കഴിപ്പിക്ക്. ഒരു പെണ്‍കുട്ടി വന്നാല്‍ അടുക്കും ചിട്ടയുമൊക്കെ വരുമെന്ന്. ഇത് ശരിയാണോ ? ശരിയാണെന്നാണ് ക്രിമിനോളജിസ്റ്റായ വാല്‍ടര്‍ ഫോറസ്റ്റ് പറയുന്നത്.

വിവാഹം ആളുകളില്‍ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുകയും അതുവഴി മനസിലെ കുറ്റവാസന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വാള്‍ടര്‍ പറയുന്നത്. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കളിലാണ് വാള്‍ടര്‍ ഈ പരീക്ഷണം നടത്തിയത്. യുവാക്കളില്‍ പലരും വിവാഹത്തിനുശേഷം മയക്കുമരുന്ന് ഉപയോഗം കുറച്ച്‌പ്പോള്‍ വിവാഹിതരല്ലാത്തവര്‍ പഴയ പോലെ തുടര്‍ന്നതായി കാണപ്പെട്ടു.

Subscribe Us:

വിവാഹം കഴിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാര്യത്തില്‍ സ്വയം നിയന്ത്രണത്തിന് ഏറെ പ്രധാന്യമുണ്ടെന്നും ക്രിമിനോളജി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് എന്ന ജേണലിലെ ലേഖനത്തില്‍ വാള്‍ടര്‍ വ്യക്തമാക്കുന്നു.

‘വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്ത ആളുകള്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്നത് കുറയും. യാതൊരു നിയന്ത്രണവുമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ പ്രശ്‌നങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും ‘ വാള്‍ടര്‍ പറഞ്ഞു.

1997ലെ നാഷണല്‍ ലോഞ്ചിറ്റിയൂഡിനല്‍ സര്‍വെ ഓഫ് യൂത്തിലെ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.