ലണ്ടന്‍: വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും തമ്മിലുള്ള വിവാഹത്തിന് തയ്യാറാകുകയാണ് ബ്രിട്ടന്‍. ലോകമൊട്ടുക്കുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രാജവംശത്തിലെ പ്രതിനിധികള്‍, സ്റ്റേറ്റ് മേധാവികള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

2000പേര്‍ അതിഥികളായെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29നാണ് വിവാഹം. വരന്റേയും വധുവിന്റേയും ബന്ധുക്കളും സുഹൃത്തുക്കളായിരിക്കും അതിഥികളില്‍ പകുതിയും.

വിവാഹശേഷം ബക്കിങ് ഹാം കൊട്ടാരത്തില്‍ മധ്യാഹ്ന വിരുന്ന് നടക്കും. 600 പേര്‍ വിരുന്നില്‍ പങ്കെടുക്കും. രാത്രി നടക്കുന്ന വിരുന്നില്‍ രാജകുമാരന്റെയും വധുവിന്റേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 300 പേര്‍ പങ്കെടുക്കും.

അതിഥികളിള്‍ 200പേര്‍ ബ്രിട്ടീഷ് സര്‍ക്കാര്‍, പാര്‍ലമെന്റ് അംഗങ്ങളായിരിക്കും. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങി നാല്‍പതില്‍ അധികം പ്രമുഖരും യുവമിഥുനങ്ങള്‍ക്ക് ആശംസകള്‍ നേരും.

ചടങ്ങില്‍ പങ്കെടുക്കവരുടെ വസ്ത്രധാരണത്തില്‍ ചില നിബന്ധകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.