Categories

മാര്‍പ്പാപ്പയെ വധിക്കാന്‍ ശ്രമിച്ച അലി അക്ഗ ജയില്‍ മോചിതനായി

ഇസ്താംബൂള്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച മുഹമ്മദ് അലി അക്ഗ(52) ജയില്‍ മോചിതനായി. തുര്‍ക്കിയിലെ ജയിലിലായിരുന്ന അക്ഗയെ സൈനിക ഓഫീസില്‍ എത്തിച്ചു. മാര്‍പ്പാപ്പയെ അക്രമിച്ച കേസില്‍ അക്ഗ 2000ത്തില്‍ ജയില്‍ മോചിതനായിരുന്നെങ്കിലും മറ്റ് കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു.

1981 മെയ് 13 ന്് സെന്റ് പീറ്റേഴ് ബെസലിക്കയുടെ അങ്കണത്തില്‍ വിശ്വാസികളെ ആശീര്‍വദിക്കുമ്പോഴാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു നേരെ അക്ഗ വെടിയുതിര്‍ത്തത്. എന്നാല്‍ മാര്‍പാപ്പ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട അക്ഗയെ കാലം ചെയ്യുന്നതിന് മുമ്പ് തുര്‍ക്കിയിലെ ജയിലിലെത്തി മാര്‍പ്പാപ്പ മാപ്പ് നല്‍കിയിരുന്നു.

മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 2000 ജൂണില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ അഗ്കയെ ജയില്‍ മോചിതനാക്കിയത്. എന്നാല്‍ അഗ്കയുടെ ജന്മനാടായ തുര്‍ക്കിയില്‍ മറ്റു കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ തുര്‍ക്കിക്ക് കൈമാറി. ഒരു മാധ്യമ പ്രവര്‍ത്തകനെ വധിച്ച കേസില്‍ അവിടുത്തെ കോടതി അക്ഗക്ക് വീണ്ടും ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു.

വത്തിക്കാനിലെ ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിക്കണമെന്നും ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചനടത്തണമെന്നും അക്ഗ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.