എഡിറ്റര്‍
എഡിറ്റര്‍
ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതില്‍ തെറ്റില്ല: മാര്‍പ്പാപ്പ
എഡിറ്റര്‍
Wednesday 4th August 2010 2:48pm

വത്തിക്കാന്‍ : ഗര്‍ഭനിരോധന സംവിധാനങ്ങള്‍ ജീവനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന കത്തോലിക്കാ സഭയുടെ നിലപാട് മാര്‍പ്പാപ്പ തിരുത്തുന്നു. പകര്‍ച്ച വ്യാധികള്‍ തടയാനാണെങ്കില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാമെന്നാണ് ബെനഡിക്ട് പതിനാറാന്‍ മാര്‍പ്പാപ്പ പറയുന്നത്.

Ads By Google

മാര്‍പ്പാപ്പയുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ‘ലൈറ്റ് ഓഫ് ദി വേള്‍ഡ്’ എന്ന പുസ്തകത്തിലാണ് മാര്‍പ്പാപ്പ പുതിയ നിലപാടുകള്‍ പറയുന്നത്.

ആഫ്രിക്കയില്‍ എയ്ഡ്‌സ് പടരുമ്പോഴും നിലപാട് മാറ്റാന്‍ സഭ തയ്യാറായിരുന്നില്ല. ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തത് കൊണ്ട് എയ്ഡ്‌സ് പടരുന്നത് തടയാന്‍ കഴിയില്ലെന്നും പ്രശ്‌നം കൂടുതല്‍ വഷളാകുക മാത്രമേയുളളൂ എന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ പറഞ്ഞിരുന്നു. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എച്ച്.ഐ.വി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാമെന്നും എന്നാല്‍ എച്ച്.ഐ.വി പടരാനിടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വേണ്ടെതെന്നും പുസ്തകത്തില്‍ പറയുന്നു.

പുതിയ കാലത്തോട് യോജിച്ച രീതിയില്‍ നയങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നയങ്ങളില്‍ മാറ്റം വരുത്താന്‍ കത്തോലിക്കാസഭ തയ്യാറാകുന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

Advertisement