ഒമ്പത് വര്‍ഷം കൊണ്ട് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം വൈദ്യുതോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ചെലവഴിക്കും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതാണ് കാരണം.

ഇത്തരം ഉപകരണങ്ങള്‍ ഇന്ത്യയില്‍ വളരെ കുറച്ചുമാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളു. ഈ മേഖലയിലുള്ള ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷടിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

‘രണ്ടായിരത്തി ഇരുപതോടുകൂടി 50 കോടി വിദഗ്ധതൊഴിലുകള്‍ ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതുണ്ട്. ഇതില്‍ ഒരു വലിയ ഭാഗം വൈദ്യുതോപകരണ വ്യവസായങ്ങളായിരിക്കും സംഭാവന നല്‍കുക,’ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വനി കുമാര്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കൊണ്ടും വൈദ്യുതോപകരണങ്ങള്‍ വാങ്ങിപ്പിക്കാനാണ് ഇന്ത്യന്‍ കമ്പനികളുടെ ശ്രമം. പ്രത്യേക സാമ്പത്തിക മേഖലകളും ഇത്തരം കമ്പനികളുടെ ഒരു ലക്ഷ്യമാണ്.