അമിതാഭ് ബച്ചനേപ്പോലെ രജനീകാന്തിന്റെ തലയിലും ഒന്നുമില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. എന്തിനാണ് അയാള്‍ രാഷ്ടീയത്തില്‍ ഇറങ്ങണമെന്ന് ആളുകള്‍ വാശിപിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫെയ്‌സ് ബു്ക്ക് പോസ്റ്റിലൂടെയായിരുന്നു സ്‌റ്റൈല്‍ മ്ന്നനെതിരെ അദ്ദേഹം രംഗത്തെത്തിയത്.


Also Read: കോടതി വിധി സ്വാഗതം ചെയ്ത താരങ്ങള്‍ക്കെതിരെ പാക്ക് സോഷ്യല്‍ മീഡിയ; പേരില്‍ നിന്നും മുഹമ്മദ് എടുത്തുമാറ്റാന്‍ പറഞ്ഞ ഉപദേശിയ്ക്ക് ചുട്ടമറുപടി നല്‍കി കൈഫും സെവാഗും


രജനീകാന്തിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് ഭ്രാന്താണ്. അയാളില്‍ എന്തുണ്ട്? എന്നു ചോദിച്ച കട്ജു ജനങ്ങളുടെ പ്രശ്നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യപരിരക്ഷ ഇല്ലാത്തത്, കര്‍കരുടെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് രജനികാന്തിന്റെ കയ്യില്‍ എന്ത് പരിഹാരമാണുള്ളതെന്നും ചോദിക്കുന്നു. അമിതാഭ് ബച്ചനേപ്പോലെ രജനീകാന്തിന്റെ തലയിലും ഒന്നുമില്ലെന്നും കട്ജു പറഞ്ഞു.

നേരത്തെ രജനി തന്നെ തന്റെ രാഷ്ട്രീയ പ്രവേശം വിശദമാക്കി രംഗത്ത് വന്നിരുന്നു. താന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ദൈവ നിശ്ചയം അതാണെങ്കില്‍ രാഷ്ട്രീയത്തിലെത്തും. എന്നാല്‍ അപ്പോഴും സത്യസന്ധത പുലര്‍ത്തുമെന്നും രജനികാന്ത് പറഞ്ഞു.

കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്