Administrator
Administrator
‘ മുസ്‌ലിം ഭരണാധികാരികള്‍ അസഹിഷ്ണുക്കളായിരുന്നുവെന്ന വാദം തെറ്റ്’
Administrator
Monday 18th April 2011 5:22pm

markandeya katju on indian muslim rulers ന്യൂദല്‍ഹി: മുസ്‌ലിം ഭരണാധികാരികള്‍ മറ്റു സമുദായംഗങ്ങളോട് അസഹിഷ്ണുതയുള്ളവരായിരുന്നു എന്നു വരുത്തി തീര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടക്കുന്നതായി സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജു. ചരിത്രരേഖകള്‍ ഇത് വാസതവമല്ലെന്ന കാര്യം വ്യക്തമാക്കുന്നതായും കാട്ജു അഭിപ്രായപ്പെട്ടു.

സംസ്‌കൃത-ഉറുദു ഭാഷകളില്‍ അധിഷ്ഠിതമായ മതേതരസംസ്ാകരമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇക്കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ച് ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച വിഭജനവാദങ്ങള്‍ തുടരാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുഹമ്മദ് ഗസ്‌നി സോമനാഥക്ഷേത്രം തകര്‍ത്തതാണ് ഇത്തരമൊരു വാദം സ്ഥാപിക്കാനായി അവര്‍ നിരത്തുന്നത്. എന്നാല്‍ ടിപ്പു സുല്‍ത്താന്‍ 156 ഹൈന്ദവക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നുവെന്ന വസ്തുത ഇവര്‍ നിഷേധിക്കുകയാണെന്ന് കാട്ജു അഭിപ്രായപ്പെട്ടു.

മധ്യകാല ഇന്ത്യയില്‍ മുസ്‌ലിം ഭരണാധികാരികള്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവന്ന് സ്ഥാപിക്കാന്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന കാര്യം ഡി.എന്‍ പാണ്ഡേ അദ്ദേഹത്തിന്റെ ‘ ഹിസ്റ്ററി ഇന്‍ദ സര്‍വ്വീസ് ഓഫ് ഇംപീരിയിലിസം’ എന്ന പുസ്‌കത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രഗല്‍ഭനായ മുസ്‌ലിം ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ ശൃംഗേരി മഠത്തിലെ ശങ്കരാചാര്യരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വസ്തുതയും പാണ്ഡേ അദ്ദേഹത്തിന്റെ ഗവേഷണത്തിലൂടെ വ്യക്തമാക്കിയിരുന്നുവെന്ന് കാട്ജു അഭിപ്രായപ്പെട്ടു.

Advertisement