വാഷിംഗ്ടണ്‍: ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഓയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫേസ്ബുക്ക് ഏതു നിമിഷവും പിരിച്ചു വിട്ടേക്കാം! അതെ, ഐ.പി.ഓയിലൂടെ ഷെയര്‍മാര്‍ക്കറ്റില്‍ ഓഹരികള്‍ വില്‍ക്കുന്നതിന് തയ്യാറാക്കിയ തൊഴില്‍ കരാറിലാണ് കമ്പനി ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇതുമാത്രമല്ല, എപ്പോള്‍ വേണമെങ്കിലും കാരണം കൂടാതെ കമ്പനി വിട്ടു പോകാനുള്ള അധികാരവും സക്കര്‍ബര്‍ഗിന് പുതിയ തൊഴില്‍ വ്യവസ്ഥ പ്രകാരം ഫേസ്ബുക്ക് നല്‍കുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രവര്‍ത്തിക്കാനോ സഹായിക്കാനോ പാടില്ലെന്ന് കരാറിലുണ്ട്.

അഞ്ചുലക്ഷം ഡോളറാണ് സക്കര്‍ബര്‍ഗിന്റെ അടിസ്ഥാന ശമ്പളം. ഇതിന്റെ 45 ശതമാനം ബോണസ്സായും ലഭിക്കും.

അമേരിക്കന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച കരാറിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നത്. ഐ.പി.ഓയിലൂടെ 500 കോടി (25,000 കോടി രൂപ) ഡോളര്‍ സമാഹരിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

Malayalam News

Kerala News In English