എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ സൈറ്റുകളിലൂടെ ചാരപ്രവര്‍ത്തനം; അമേരിക്കന്‍ സര്‍ക്കാരിനെ എതിര്‍ത്ത് സുക്കര്‍ബെര്‍ഗ്
എഡിറ്റര്‍
Saturday 15th March 2014 11:34am

mark-zuckerberg

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ സൈറ്റുകളിലൂടെ അമേരിക്ക നടത്തുന്ന ചാരപ്പണിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്.

തന്റെ പ്രതിഷേധം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറിയിച്ചതായും സുക്കര്‍ബെര്‍ഗ് പറഞ്ഞു.

ഞങ്ങള്‍ വിദഗ്ധരെ കൊണ്ട് ജോലിയെടുപ്പിച്ച് ആളുകളുടെ വിവരങ്ങള്‍ക്ക് ക്രമിനിലുകളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നു കൂടി സുരക്ഷിതരാവേണ്ട അവസ്ഥയാണുള്ളത്.

ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അമേരിക്ക രക്ഷകനാവുകയാണ് വേണ്ടത്. അല്ലാതെ ഭീഷണിയാവുകയല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അല്പം കൂടി സുതാര്യമാവണം. അല്ലെങ്കില്‍ ജനങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവും.- സുക്കര്‍ബെര്‍ഗ് തന്റെ ബ്ലോഗിലൂടെ പറഞ്ഞു.

എന്‍.എസ്.എ മുന്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡനാണ് അമേരിക്ക സോഷ്യല്‍ സൈറ്റുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നതായി വിവരങ്ങള്‍ പുറത്തു വിട്ടത്. ഫെയ്‌സ്ബുക്കിനു പുറമെ യാഹൂ, ഗൂഗിള്‍ എന്നിവയിലൂടെയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ കമ്പനികള്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.

തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകത്തൊട്ടുക്കുള്ള കമ്പ്യൂട്ടറുകളെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഹൈജാക്ക് ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് സുക്കര്‍ബെര്‍ഗ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisement