ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ച തുടരുകയാണ്. സ്ഥാനപത്തിന് വിപണിയില്‍ ലഭിക്കുന്ന മോശം പ്രതികരണം സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

Ads By Google

ഫേസ്ബുക്ക് ജീവനക്കാരുടെ യോഗത്തിലാണ് സുക്കര്‍ബര്‍ഗ് തന്റെ വേദന പങ്കുവച്ചത്. ജീവനക്കാരുടെ ധാര്‍മികമൂല്യം കുറേക്കൂടി ഉയര്‍ത്തിയാല്‍ കമ്പനിയുടെ ഓഹരി രക്ഷപ്പെടുമെന്ന വിശ്വാസമാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.

വിപണിയിലിറങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും ഫേസ്ബുക്ക് ഓഹരികളുടെ വില ഉയരുന്ന മട്ടില്ല. ഈയാഴ്ച 2.71 കോടി ഓഹരി കൂടി ഫേസ്ബുക്ക് പുറത്തിറക്കാന്‍ പോകുകയാണ്. ആദ്യമിറക്കിയ ഓഹരിക്ക് ഫ്‌ളോട്ടിംഗ് വില 38 ഡോളറാണ് നിശ്ചയിച്ചതെങ്കിലും ഇപ്പോള്‍ 19.87 ഡോളര്‍ മാത്രമാണുള്ളത്. വില ഈ നിലയില്‍ തന്നെ തുടരുകയാണ്.

കഴിഞ്ഞ മെയ്യില്‍ 2000 കോടി ഡോളറാണ് സുക്കര്‍ബര്‍ഗ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിട്ടതെങ്കിലും ഇപ്പോള്‍ അത് ആയിരം കോടി ഡോളറിലേക്ക് കുത്തനെ താഴ്ന്നിരിക്കുകയാണ്.