എഡിറ്റര്‍
എഡിറ്റര്‍
‘ കോഹ്‌ലിയുടേത് വെളിവില്ലായ്മയാണ്, അത് മൊത്തം ടീമിനേയും കൊണ്ടേ പോകൂ ‘ : ഇന്ത്യന്‍ നായകനെതിരെ ആഞ്ഞടിച്ച് മാര്‍ക്ക് വോ
എഡിറ്റര്‍
Sunday 5th March 2017 5:45pm

ബംഗലൂരു: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഓസീസ് ബാറ്റ്‌സ്മാനും ടീം സെലക്ടറുമായ മാര്‍ക്ക് വോ. ബംഗളൂരു ടെസ്റ്റില്‍ വിരാട് പുറത്തായത് ഭീകരമായ മിസ്ജഡ്ജ്‌മെന്റാണെന്നായിരുന്നു മാര്‍ക്ക് വോ അഭിപ്രായപ്പെട്ടത്.സ് നായകന്റെ വെളിവില്ലാത്ത പ്രകടനം ടീമിന് മുഴുവന്‍ ദോഷമായി ബാധിക്കുമെന്നും മാര്‍ക്ക് വോ അഭിപ്രായപ്പെട്ടു.


Also Read: ‘ എന്റെ വോട്ട് ഇടതിന് ‘ : 24 വര്‍ഷങ്ങള്‍ക്ക് ശേഷം പോളിംഗ് ബൂത്തിലെത്തിയ ഇറോം ശര്‍മ്മിള പറയുന്നു 


‘ ഇത് വെളിവില്ലായ്മയാണ്. ആ പന്തില്‍ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ തനിക്ക് ചുറ്റുമുള്ള ഫീല്‍ഡര്‍മാരെ ഓര്‍ത്ത് അവന്‍ ഭയപ്പെടുകയായിരുന്നു. ഈ നെഗറ്റീവ് ചിന്താഗതിയാണ് കോഹ് ലിയെ തകര്‍ക്കുന്നത്. വിരാടിനെപ്പോലൊരു ലോകോത്തര താരം ഇങ്ങനെ ഭയപ്പെട്ട് കളിക്കേണ്ടവനല്ല. ഈ രീതിയില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ‘ വോ പറയുന്നു.

പേസര്‍മാര്‍ക്കും അനുകൂലമായ പിച്ചില്‍ നന്നായി ബൗണ്‍സ് ചെയ്യുന്നുണ്ടെന്നും പൂനെയിലേതു പോലെ മോശം പിച്ചല്ല ബംഗളൂരിലേതെന്നും മാര്‍ക്ക് വോ അഭിപ്രായപ്പെട്ടു.

മികച്ച ബാറ്റിംഗ് പിച്ചല്ലെങ്കില്‍ കൂടി സൂക്ഷ്മതയോടെ കളിച്ചാല്‍ ബാറ്റ്‌സ്മാന്മാര്‍ക്കും നന്നായി കളിക്കാന്‍ സാധിക്കുമെന്നും വോ ചൂണ്ടിക്കാണിക്കുന്നു.

12 റണ്‍സ് മാത്രമേ വിരാടിന് എടുക്കാന്‍ സിധിച്ചിട്ടുള്ളൂ. ഔട്ട് സൈഡിലേക്ക് നീങ്ങുന്നുവെന്ന് കരുതി പന്തിനെ ലീവ് ചെയ്യാനുള്ള വിരാടിന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു. എല്‍.ബി.ഡബ്ല്യൂവിന് മുന്നില്‍ കുരുങ്ങിയ വിരാട് തല കുനിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്.

Advertisement