തമിഴ്‌നാട്:തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് പരിസ്ഥിതി വനംവകുപ്പ് മന്ത്രി മരിയംപിച്ചൈ(60)കൊല്ലപ്പെട്ടു. കൂടെ സഞ്ചരിച്ചിരുന്ന മന്ത്രി ശിവപ്പതിക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ തിരുച്ചിറപ്പള്ളിയില്‍നിന്ന് ചെന്നൈയിലേക്കു പോകുംവഴിയാണ് അപകടം. മന്ത്രി സഞ്ചരിച്ച കാര്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 7,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച മരിയംപിച്ചൈ ആദ്യ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.