Categories

മരുന്നടിയുടെ ഓര്‍മ്മകളുമായി മരിയന്‍ ജോണ്‍സിന്റെ പുസ്തകം

ഫ്രാങ്ക്ഫര്‍ട്ട്: പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കവേ മരുന്നടിയുടെ പേരില്‍ കായികജീവിതം നഷ്ടമായതിന്റെ ഓര്‍മ്മകളുമായി സ്പ്രിന്റര്‍ മരിയന്‍ ജോണ്‍സിന്റെ പുസ്തകം പുറത്തിറങ്ങി. സ്വര്‍ഗ്ഗലോകത്തു നിന്നും ഗര്‍ത്തത്തിലേക്ക് വലിച്ചെറിഞ്ഞ അനുഭവമായിരുന്നു ജയിലില്‍ തനിക്കുണ്ടായതെന്നും ‘ ഓണ്‍ ദ റൈറ്റ് ട്രാക്കി’ ല്‍ മരിയന്‍ പറയുന്നു.

ജയില്‍ജീവിതം ഒരുതരത്തില്‍ അനുഗ്രഹമായിരുന്നു. ജീവിതം എന്താണെന്ന് അത് എന്നെ പഠിപ്പിച്ചു. മരുന്നടിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും മൂന്നുകുട്ടികളുടെ അമ്മയായ മരിയന്‍ പുസ്തകത്തില്‍ പറയുന്നു. 2000ലെ ആസ്‌ട്രേലിയയില്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ ഈ അമേരിക്കന്‍ താരം അഞ്ചുസ്വര്‍ണം നേടിയിരുന്നു. എന്നാല്‍ മരുന്നടിച്ചെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് 2008ല്‍ ജോണ്‍സിന് ആറുമാസത്തെ തടവുശിക്ഷയും ലഭിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.