Categories

സാഹിത്യ നൊബേല്‍ മരിയോ വാര്‍ഗസ് ലോസേയ്ക്ക്

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പെറു നോവലിസ്റ്റ് മരിയോ വാര്‍ഗസ് ലോസേയ്ക്ക്. ഗബ്രിയേല്‍ മാര്‍ക്കസ് ഗാര്‍ഷേയുടെ സമശീര്‍ഷനായി അറിയപ്പെടുന്ന ആളാണ് ലോസെ. സാഹിത്യനോബെലിന് പ്രതീക്ഷിക്കപ്പെട്ടവരുടെ നിരയിലൊന്നും ലോസെ ഇല്ലായിരുന്നു. രാഷ്ട്രീയം, പത്രപ്രവര്‍ത്തനം എന്നീ മേഖലകളിലും ലോസെ മികവ് തെളിയിച്ചിട്ടുണ്ട്.

ദ ടൈം ഓഫ് ഹീറോ, ദ ഗ്രീന്‍ ഹൗസ്, കണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍ തുടങ്ങിയവയാണ് ലോസെയുടെ പ്രധാന രചനകള്‍. ഹാസ്യം, രാഷ്ട്രീയം, ചരിത്രം എന്നിവയെല്ലാം ലോസെയുടെ നോവലുകള്‍ക്ക് നിദാനമായിട്ടുണ്ട്. ഇടതുപക്ഷ സഹയാത്രികനായിരുന്ന ലോസെ പെറു പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.