റോം:ഇറ്റാലിയന്‍ ചലച്ചിത്രലോകത്തിന് എക്കാലത്തെയും മികച്ച ഹാസ്യചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ മാരിയോ മോനിസെല്ലി ആത്മഹത്യ ചെയ്തു.അസുഖത്തെത്തുടര്‍ന്ന് റോമിലെ സാന്‍ ഗിയോവാന്നി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മോണിസെല്ലി. ആശുപത്രിയുടെ ജനനിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു ഇദ്ദേഹം.

60വര്‍ഷക്കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ പന്ത്രണ്ടോളം ചലച്ചിത്രങ്ങള്‍ മോനിസെല്ലി തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.’ലാ ഗ്രാന്റെ ഗ്യൂറ’ എന്ന ചിത്രത്തിന് ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ ഈ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.

1915 മെയ് പതിനാറിനാണ് മോനിസെല്ലി ജനിച്ചത്. പ്രമുഖ ഇറ്റാലിയന്‍ സംവിധായകരായ ഫെഡറികോ ഫെല്ലിനി , ഇട്ടോര്‍ സ്‌കോള തുടങ്ങിയവരുടെ സമകാലീനനാണ് ഇദ്ദേഹം.