എഡിറ്റര്‍
എഡിറ്റര്‍
കാല്‍മുട്ടിലെ പരിക്ക്; പരിശീലനത്തിന് ബെലോട്ടെല്ലി ഇല്ല
എഡിറ്റര്‍
Saturday 15th June 2013 2:41pm

Mario-Balotelli

റിയോ ഡി ജനീറോ: കോണ്‍ഫെഡറേഷന്‍ കപ്പ് തുടങ്ങാനിരിക്കേ ഇറ്റലിക്ക് പരിക്കിന്റെ വേദന.

ഇറ്റലിയുടെ മികച്ച സ്‌ട്രൈക്കര്‍ ബെലോട്ടെല്ലി പരിക്ക് മൂലം പിന്മാറിയതാണ് ടീമിനെ കുഴക്കിയിരിക്കുന്നത്. ഇടതുകാല്‍ മുട്ടിലെ പരിക്ക് മൂലം ബെലോട്ടെല്ലിയെ പരിശീലന ക്യാമ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

Ads By Google

പരിക്ക് മൂലം ബെലോട്ടെല്ലിയെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി യതാണെന്നാണ് അറിയുന്നത്. എന്നാല്‍ ടീം ഫിസീഷ്യന്‍ എന്‍ട്രിക്കോ കാസ്റ്റല്ലസിയ്‌ക്കൊപ്പം ബെലോട്ടെല്ലി പ്രത്യേക പരിശീലനത്തിലാണെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.

പരിക്കുകളില്ലാതെ ആത്മവിശ്വാസത്തോടെ മത്സരത്തിറങ്ങാനാണ് ടീമുകള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ പരിക്കിന്റെ പിടിയിലുള്ള താരങ്ങളോട് ടീമില്‍ നിന്ന് വിട്ട് നില്‍ക്കാനും പല ടീമുകളും നിര്‍ദേശിച്ചിട്ടുണ്ട്.

ഇറ്റലിയുടെ മറ്റൊരു സ്‌ട്രൈക്കറായ സ്റ്റീഫനും ടീമില്‍ നിന്ന് വിട്ട് നിന്നാണ് പരിശീലനം നടത്തുന്നത്.

Advertisement