ഷിക്കാഗോ: അധ്യാപികയെയും സഹവിദ്യാര്‍ത്ഥികളേയും ബന്ദിയാക്കിയ വിദ്യാര്‍ത്ഥി മരിച്ചു. അമേരിക്കയിലെ മാരിനെറ്റ് ഹൈസ്‌കൂളില്‍ ബന്ദിനാടകം നടത്തിയ പതിനഞ്ചുകാരനാണ് മരിച്ചത്. അറസ്റ്റുചെയ്യാനായി പോലീസെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി സ്വയം നിറയൊഴിക്കുകയായിരുന്നു.

അധ്യാപികയെയും 23 സഹവിദ്യാര്‍ത്ഥികളെയും പോലീസ് കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഹൈസ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥി അധ്യാപികയെയും സഹവിദ്യാര്‍ത്ഥികളേയും തോക്കിന്‍മുനിയില്‍ നിര്‍ത്തിയത്. തുടര്‍ന്ന് പോലീസെത്തി എല്ലാവരേയും മോചിപ്പിക്കുകയായിരുന്നു.