എഡിറ്റര്‍
എഡിറ്റര്‍
മറൈന്‍ ഡ്രൈവറിലെ ശിവസേനാ ഗുണ്ടായിസത്തിന് പിന്നിലും മംഗളമോ; സംഭവം നടക്കുന്നതിന് മുന്‍പേ മംഗളം വാര്‍ത്ത നല്‍കി; റിപ്പോര്‍ട്ടറെ ചോദ്യം ചെയ്യും
എഡിറ്റര്‍
Wednesday 5th April 2017 9:50am

കൊച്ചി: മറൈന്‍ ഡ്രൈവിലെ ശിവസേനക്കാരുടെ സദാചാര ഗുണ്ടായിസം കേസില്‍ മംഗളം ചാനല്‍ റിപ്പോര്‍ട്ടറെ പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഡാലോചനയും ആസൂത്രിത നീക്കവും നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ മിഥുന്‍ പുല്ലുവഴിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി മുന്‍പാകെ ഹാജരാകാനാണ് നോട്ടീസ്.

മാര്‍ച്ച് എട്ടിന് മറ്റൈന്‍ ഡ്രൈവിലെ വാക് വേയില്‍ യുവതീയുവാക്കള്‍ക്ക് നേരെ ശിവസേനക്കാരുടെ ആക്രമണമുണ്ടാകുമെന്ന് മിഥുന്‍ മുന്‍കൂട്ടി വാര്‍ത്ത നല്‍കിയിരുന്നു. സംഭവദിവസവും തലേന്നും ശിവസേനക്കാരുമായി മിഥുന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ശേഖരിച്ചു. മിഥുനുമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്ന് പിടിയിലായവരും ചോദ്യം ചെയ്യലില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


Dont Miss കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തി; സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ് 


വാര്‍ത്തയില്‍ പറയുന്ന പ്രകാരമുള്ള സമരമാര്‍ഗമൊന്നും തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ശിവസേനാ ജില്ലാ പ്രസിഡന്റ് ടി.ആര്‍ ദേവന്റെ നേതൃത്വത്തില്‍ 25 അംഗ സ ംഘം വടികളുമായെത്തി വാക് വേയില്‍ സംസാരിച്ചിരുന്ന യുവതീയുവാക്കളെ അടിച്ചോടിക്കുകയായിരുന്നു.

സംഭവത്തിലെ ആസൂത്രണത്തില്‍ മിഥുന് പങ്കുണ്ടോയെന്ന് പരിശോധിക്കാനാണ് നോട്ടീസ് നല്‍കി വിളിച്ചിരിക്കുന്നതെന്നാണ് സൂചന. മാധ്യമങ്ങളെയടക്കം വിവരമറിയിച്ച ശേഷമായിരുന്നു ശിവസേനക്കാരുടെ ഗുണ്ടായിസം. സംഭവം നടക്കുമ്പോള്‍ എറണാകുളം സെന്‍ട്രല്‍ എസ്.ഐ വിജയശങ്കറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഉണ്ടായിരുന്നെങ്കിലും ശിവസേനക്കാരുടെ അഴിഞ്ഞാട്ടത്തെ തടഞ്ഞില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

Advertisement