എഡിറ്റര്‍
എഡിറ്റര്‍
ശിവസേനയുടെ സദാചാര ഗുണ്ടായിസം നോക്കിനിന്ന സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു; എട്ട് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം
എഡിറ്റര്‍
Wednesday 8th March 2017 10:32pm

 

കൊച്ചി: മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരിക്കുകയായിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ചൂരല്‍ കൊണ്ട് തല്ലിയോടിച്ച ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നടപടിയെടുക്കാതെ നോക്കിനിന്ന സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ എസ്.ഐയെയാണ് കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്പെന്‍ഡ് ചെയ്തത്. ഇതുകൂടാതെ എട്ട് പൊലീസുകാരെ എ.ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്.


Also read കൊച്ചിയില്‍ നാളെ വീണ്ടും ‘കിസ് ഓഫ് ലവ്’; പ്രതിഷേധം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ


മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ ഗുണ്ടായിസം കാണിക്കുമ്പോള്‍ പൊലീസുകാര്‍ അതില്‍ ഇടപെടാതെ നോക്കി നില്‍ക്കുകയായിരുന്നു. തങ്ങളുടെ ചുമതല നിര്‍വ്വഹിക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സി.പി.ഐ.എം ജില്ല സെക്രട്ടറി പി. രാജീവും ആവശ്യപ്പെട്ടിരുന്നു.

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നാളെ മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലവിനും ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ വൈകിട്ട് നാലു മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
‘സ്‌നേഹ ഇരുപ്പ്’ എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയും തീരുമാനിച്ചിട്ടുണ്ട്. മറൈന്‍ഡ്രൈവില്‍ തന്നെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പരിപാടിയും നടക്കുക.

Advertisement