ന്യൂയോര്‍ക്ക്: ടെന്നിസ് താരം മരിയ ഷറപ്പോവയും ഭാവിവരന്‍ സ്‌ലോവേനിയന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം സാഷ വുജാസിക്കും പിരിഞ്ഞു.

കഴിഞ്ഞ നവംബറില്‍ ഇസ്താംബുളില്‍ വെച്ച് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു. കായിക രംഗത്തുള്ള ചില പ്രശ്‌നങ്ങളാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Ads By Google

‘ഞങ്ങള്‍ രണ്ട് പേരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ സാഷയെ ഒരു സുഹൃത്തായി മാത്രമേ കാണുന്നുള്ളു’-ഷറപ്പോവ പറഞ്ഞു. യു.എസ് ഓപ്പണില്‍ പങ്കെടുക്കവേയാണ്‌ ഭാവി വരനുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചതായി താരം വെളിപ്പെടുത്തിയത്.

‘ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചുണ്ടാകുന്ന സമയം ഏറെ സന്തോഷകരമായിരുന്നു, എന്നാല്‍ രണ്ട് പേരും കായിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്പരം കാണാനോ സംസാരിക്കാനോ കഴിയാറില്ല. അതുമാത്രമല്ല അദ്ദേഹത്തെ വിവാഹം ചെയ്തതിന് ശേഷം കരിയര്‍ അവസാനിപ്പിക്കാന്‍ എനിയ്ക്ക് താത്പര്യമില്ല, അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പിരിയുന്നതാണ് നല്ലതെന്ന് തോന്നി’-ഷറപ്പോവ പറഞ്ഞു.