എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവ പുറത്ത്
എഡിറ്റര്‍
Monday 20th January 2014 9:53am

sharapova-melbourne

മെല്‍ബണ്‍: മൂന്നാം സീഡ് മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പുറത്തായി.

വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇരുപതാം സീഡ്  ഡൊമിനിക സിബുല്‍കോവയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഷറപ്പോവയെ തോല്‍പിച്ചത് (സ്‌കോര്‍ : 3-6, 6-4, 6-1).

ഒന്നാം സെറ്റ് നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ടു സെറ്റുകളും ഷറപ്പോവ കളയുകയായിരുന്നു.

എന്നാല്‍ ഇതാദ്യമായാണ് സ്ലൊവാക്യയുടെ സിബുല്‍കോവ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ തവണ മെച്ചപ്പെട്ട  പ്രകടനം കാഴ്ച്ചവെച്ചെങ്കിലും രണ്ടാം റൗണ്ടില്‍ പുറത്താവുകയായിരുന്നു.

പുരുഷന്മാരുടെ ഡബിള്‍സില്‍ ബ്രയാന്‍ സഹോദരന്മാര്‍ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടു. ബറ്റൊറാക്ക്ലാസെന്‍ സഖ്യമാണ് അവരെ പരാജയപ്പെടുത്തിയത്. (സ്‌കോര്‍: 7-6, 6-4)

Advertisement