ന്യൂയോര്‍ക്ക്: ടെന്നീസിലൂടെ ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയ മരിയോ ഷറപ്പോവ ഇനി മിഠായിയുടെ മധുരവും ആരാധകര്‍ക്ക് നല്‍കും. സ്വന്തമായി ചോക്ലേറ്റ് പുറത്തിറക്കിക്കൊണ്ടാണ് താരം ചോക്ലേറ്റ് ബിസിനസിലേക്ക് കടന്നത്.

ഇത്രനാളും ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യം ആസ്വദിച്ച ആരാധര്‍ക്ക് മുന്നില്‍ മധുരവുമായെത്തുന്നതിന്റെ ത്രില്ലിലാണ് ഷറപ്പോവ. ഷുഗര്‍പോവ എന്ന പേരിലാണ് താരം മിഠായികള്‍ ഇറക്കുന്നത്.

Ads By Google

ന്യൂയോര്‍ക്കില്‍വച്ച് മിഠായിയുടെ ഉദ്ഘാടനവും ഷറപ്പോവതന്നെ നിര്‍വഹിച്ചു. മധുരത്തോട് എനിക്ക് പ്രത്യേക ഇഷ്ടമാണ്. ടെന്നീസ് കളിക്കുന്നതുപോലെ ഇഷ്ടമുള്ള കാര്യമാണ് ആഹാരവും. അതിനാലാണ് ഇത്തരമൊരു നീക്കത്തിന് തയാറായതെന്നും ഷറപ്പോവ പറഞ്ഞു.

‘എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം ആദ്യമേ മനസില്‍ ഉണ്ടായിരുന്നു, അങ്ങനെ ആലോചിച്ചപ്പോള്‍ മാനേജരാണ് മിഠായി ഇറക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. ചിന്തിച്ചപ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് മനസിലായി’- ഷറപ്പോവ പറഞ്ഞു.

ഷുഗര്‍പ്പോവ ഡോട്ട് കോം എന്ന സൈറ്റിലൂടെ ചോക്ലേറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഓണ്‍ലൈനായും ചോക്ലേറ്റ് പര്‍ച്ചേസ് ചെയ്യാമെന്നും താരം പറയുന്നു. 12 തരത്തിലുള്ള വ്യത്യസ്തമാര്‍ന്ന ചോക്ലേറ്റുകളാണ് ഷുഗര്‍പോവ എന്ന പേരില്‍ ഇനി മാര്‍ക്കറ്റില്‍ ഇറങ്ങുക.