എഡിറ്റര്‍
എഡിറ്റര്‍
ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് തല്ല് കിട്ടി
എഡിറ്റര്‍
Thursday 9th January 2014 2:56pm

Leonardo-DiCaprio

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് തല്ല് കിട്ടി. സിനിമയിലല്ല യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെയാണ് താരത്തിന് തല്ല് കിട്ടിയത്. ലിയനാര്‍ഡോയുടെ ഏറ്റവും പുതിയ ചിത്രമായ ദി വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് എന്ന ചിത്രത്തിനിടെയാണ് സംഭവം.

ചിത്രത്തിലെ നായിക മാര്‍ഗറ്റ് റോബിയില്‍ നിന്നാണ് ലിയനാര്‍ഡോയ്ക്ക് തല്ല് കിട്ടിയത്.  മാര്‍ഗറ്റ് തന്നെയാണ് തല്ലിയ കാര്യം പുറത്ത് പറഞ്ഞതും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അബദ്ധത്തില്‍ മാര്‍ഗറ്റിന്റെ തല്ല് ലിയനാര്‍ഡോയ്ക്ക് കൊള്ളുകയായിരുന്നു.

സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് മാര്‍ഗറ്റ് തല്ലിന്റെ കാര്യവും വെളിപ്പെടുത്തിയത്. അടിപൊട്ടിയ ഉടന്‍ സെറ്റ് മുഴവന്‍ ഒരു നിമിഷം നീണ്ട നിശബ്ദതയായിരുന്നു. പിന്നെ വലിയ പൊട്ടിച്ചിരിയും. മാര്‍ഗറ്റ് പറയുന്നു.

തല്ലിയതില്‍ ലിയനാര്‍ഡോയോട് ക്ഷമ ചോദിച്ചെന്നും ലിയനാര്‍ഡോ അത് തീര്‍ത്തും തമാശായിട്ടാണ് എടുത്തതെന്നും മാര്‍ഗറ്റ് പറഞ്ഞു.

Advertisement