Administrator
Administrator
മര്‍­ക്കോ­പോ­ളോ
Administrator
Monday 4th January 2010 7:49am

വെള്ളി­ക്കൊ­ലു­സ്സ്/ബാ­ബൂ­ഭ­ര­ദ്വാ­ജ്.

marco-polo­ല­കാ­ര്യ­ങ്ങ­ളിലും ആ­ദ്യ­ത്തെ ആള്‍ മാര്‍­ക്കോ­പോ­ളോ­യാണ്. ആ­ദ്യ­മാ­യി, ലോ­ക­ത്തി­ന്റെ പ­ല ഭാ­ഗ­ങ്ങ­ളി­ലും ഏ­റ്റവും കൂ­ടു­തല്‍ സ­ഞ്ച­രി­ച്ച ആള്‍ മാര്‍ക്കോ പോളോ ആ­ണ്. ഒ­രു പ­ക്ഷെ അ­യാ­ളേ­ക്കാള്‍ സ­ഞ്ച­രി­ച്ച ആള്‍­ക്കാര്‍ ഉ­ണ്ടാ­യേ­ക്കാം. അ­വ­രാരും അ­തെ­ഴു­തിവെ­ച്ചില്ല. അ­ല്ലെ­ങ്കില്‍ ആ­രെ­ക്കൊ­ണ്ട­ങ്കി­ലും എ­ഴു­തി­ച്ചില്ല. അ­തു­കൊ­ണ്ട് ആ­രാരും അ­റി­ഞ്ഞില്ല. മാര്‍­ക്കോ­പോളോ ക­ണ്ടതും പ­റ­ഞ്ഞതും കേ­ട്ടതും എ­ഴു­തി­യതും ഒ­ന്നാ­യി­രി­ക്ക­ണ­മില്ല. മു­ഴു­വ­നും സ­ത്യ­മാ­വില്ല. എ­ന്നാല്‍ ഏ­താ­ണ്ടൊ­ക്ക ശ­രി­യാ­ണെ­ന്ന് ഗ­വേ­ഷ­കര്‍ സ­മ്മ­തി­ക്കുന്നു. എ­ന്നാലും ചരി­ത്ര­മെ­ഴു­ത്തി­ന്റെ പ്ര­ശ്‌­നം ഒന്നും നൂ­റു ശ­ത­മാ­നം സ­ത്യ­മാ­വ­ണ­മെ­ന്നില്ല എന്ന­തു ത­ന്നെ­യാണ്.

പ്ര­സി­ദ്ധ ഇ­റ്റ­ലി­യന്‍ എ­ഴു­ത്തു­കാ­രാനാ­യ ഇ­റ്റലോ കല്‍വിനോ (Ittalo Calvino) ഒ­രു­ക­ല്‍പിത ചോ­ദ്യവും ഉ­ത്ത­രവും ഉ­ന്ന­യി­ക്കു­ന്നുണ്ട്.
കു­ബ്ലൈ­ഖാന്‍ : തി­രി­ച്ച് നാ­ട്ടി­ലെ­ത്തി­യാല്‍ നി­ങ്ങ­ളു­ടെ ആള്‍­ക്കാ­രോ­ട് എ­ന്നോ­ട് പ­റ­ഞ്ഞ ക­ഥ­കള്‍ ത­ന്നെ പ­റയു­മോ?

മാര്‍­ക്കോ­പോ­ളോ: ഞാന്‍ പറ­ഞ്ഞ് കൊ­ണ്ടേ­യി­രി­ക്കും. എ­ന്നാല്‍ കേള്‍­വി­ക്കാ­രന്‍ അ­യാള്‍ പ്ര­തീ­ക്ഷി­ക്കു­ന്നതും അ­യാള്‍ ആഗ്ര­ഹി­ക്കു­ന്ന­തു­മാ­യ വാ­ക്കു­കള്‍ മാ­ത്ര­മേ ഉ­ള്ളില്‍ ബാ­ക്കി­വെ­ക്കു­ക­യുള്ളൂ. ഒ­രാള്‍ കേള്‍­ക്കു­ന്ന വാ­ക്കു­കളും ജ­ന­ക്കൂ­ട്ട­ം കേ­ള്‍­ക്കു­ന്ന വാ­ക്കു­കളും വ്യത്യ­സ്­ത­മാ­ണ്.-ശ­രി­യാ­ണ്, എ­ഴു­ത്തു­കാ­രന്‍ ഒരാ­ളോ­ടാ­ണ് സം­സാ­രി­ക്കു­ന്നത്. വാ­യ­ന­ക്കാ­ര­നോട്. വാ­യ­നക്കാ­രോടല്ല. എ­ന്നാല്‍ രാ­ഷ്ട്രീ­യ­ക്കാ­രന്‍ ഒ­രാള്‍­ക്കൂ­ട്ട­ത്തോ­ടാ­ണ് സം­സാ­രി­ക്കു­ന്നത്. സ­ത്യ­ത്തില്‍ നി­ന്ന് അ­സ­ത്യത്തി­ലോ­ക്കു­ള്ള ദൂ­ര­മാ­ണ് ഇ­വി­ടെ കേള്‍­വിയും സ്വീ­ക­ര­ണവും ത­മ്മി­ലു­ള്ള­ത്.

മാര്‍­ക്കോ­പോളോ വെ­നീ­സു­കാ­ര­നാ­യി­രുന്നു. അ­ന്ന് വെ­നീസും ജെ­നോ­വയും ത­മ്മില്‍ നിര­ന്ത­ര യു­ദ്ധ­ത്തി­ലാണ്. ഏ­ഷ്യ­യി­ലേ­ക്ക് പ്ര­ത്യേ­കി­ച്ച് ഇ­ന്ത്യ­യി­ലേ­ക്ക് ക­ട­ലില്‍ കൂ­ടി­യു­ള്ള വ്യാപാ­ര പാ­ത­ക്കു­ള്ള മേല്‍­കോ­യ്­മ­ക്കായി. ത­മ്മില്‍ ത­മ്മിലും അ­റ­ബി­ക­ളോ­ടും.

അ­റി­യാ­തെ ഒ­രു ബോ­ധോദ­യം പോ­ലെ മാ­ര്‍­ക്കോ­പോളോ ദു­ര­ന്ത­ശ­ങ്ക കുബ്ലൈഖാ­നു­മാ­യി പ­ങ്കി­ട്ടു.

മാര്‍­ക്കോ­പോ­ളോ: ജീ­വി­ത­ത്തി­ന്റെ അ­വസാ­ന കാല­ത്ത് ഞാ­നീ ക­ഥ­കള്‍ എ­ഴു­താ­നാ­യി പ­റഞ്ഞു­കൊ­ടു­ക്കും. ജ­നോ­വ­യി­ലെ കൊ­ള്ള­ക്കാര്‍ എ­ന്നെ ച­ങ്ങ­ല­ക്കി­ടു­ക­യാ­ണെ­ങ്കില്‍. അ­തെ ത­ട­വ­റില്‍ എ­ന്നെ പോ­ലെ ത­ട­വില്‍ കി­ട­ക്കുന്ന­ത് ധീ­ര­സാ­ഹസി­ക ക­ഥ­കളും പ്ര­ണ­യ ക­ഥ­ക­ളു­മെ­ഴു­തു­ന്ന ഒ­രാ­ളാ­ണെ­ങ്കില്‍. അ­പ്പോള്‍ ശ­ബ്ദ­മാ­യി­രി­ക്കില്ല കഥ­യെ ന­യി­ക്കുന്ന­ത് കാ­താ­യി­രി­ക്കും. അ­വി­ടെയും പ­റ­യു­ന്ന വാ­ക്കാ­യി­രി­ക്കില്ല കഥ­യെ ന­യി­ക്കുന്ന­ത് കേള്‍­ക്കു­ന്ന ചെ­വി­യാ­ണ്.

കും­ബ്ലൈഖാന്‍ അ­പ്പോള്‍ ആ­ശ്വ­സി­ക്കുന്ന­ത് ഇ­ങ്ങി­നെ­യാണ്. ക­ഥ­കള്‍ പ­റ­യാ­നും കേ­ള്‍­ക്കാനും പ­റ്റുന്ന­ത് കൊ­ണ്ടാണ് ‘ന­ഗ­ര­ങ്ങള്‍ മ­ര­ണാ­നന്ത­രം ജീ­വി­ക്കു­ന്നതും മ­രി­ച്ച­വര്‍ ജീ­വി­ത­ത്തി­ലേ­ക്ക് തി­രി­ച്ച് വ­രു­ന്ന­വരും’. മാര്‍­ക്കോ പോളോ പ­റഞ്ഞ­ത് ഒ­രു ത­മാ­ശ­യാ­യി­രു­ന്നെ­ങ്കി­ലും ജീ­വി­ത­ത്തില്‍ സം­ഭ­വിച്ച­ത് അ­ത് ത­ന്നെ­യാണ്. ജ­നോ­വ­ക്കാര്‍ വെ­നീ­ഷ്യന്‍ ക­പ്പല്‍­പട­യെ ത­കര്‍­ത്ത് 8100 നാ­വിക­രെ ത­ട­വി­ലാക്കി. ത­ട­വു­കാ­രില്‍ ലോ­കം ക­ണ്ട് തി­രി­ച്ചെത്തി­യ മാര്‍­ക്കോ­പോ­ളോ­യു­മു­ണ്ടാ­യി­രുന്നു. ജ­നോ­വ­ക്കാര്‍ മാര്‍ക്കോ പോ­ളോ­യെ അ­ലാ­സോ­ ഡി സന്‍ ­ജോ­ര്‍ജി­യ(alazo di san giorgio) ജ­യി­ലി­ല­ടച്ചു. ലോ­കം ക­ണ്ട മാര്‍ക്കോ പോ­ളോ ­ജ­യി­ലില്‍ അത്ഭ­തു ക­ഥ­കള്‍ പ­റ­യു­ന്ന ആ­ളായി. ക­ഥ­ക­കള്‍ കേള്‍­ക്കാന്‍ എല്ലാ­വര്‍ക്കും ഇ­ഷ്ട­മാ­യി­രുന്നു. എ­ന്നാല്‍ എല്ലാ­വരും അ­യാ­ളെ ഒ­രു പെരും നു­ണ­യ­നാ­യി ക­രുതി. എ­ന്നാല്‍ മാ­ര്‍ക്കോ പോളോ ജ­നോ­വ മു­ഴു­വന്‍ പ്ര­സി­ദ്ധ­നായി. അ­യാള്‍ ഒ­രു പു­രു­ഷ ഷെ­ഹ­രേ­സാ­ദാ­യി. അ­റ­ബി­ക്ക­ഥ­കള്‍ പ­റ­ഞ്ഞ സു­ന്ദ­രി­യാ­ണ് ഷെ­ഹ­രേ­സാ­ദ്. 1001 രാ­വു­കള്‍.

ഒ­രേ ക­ഥ ത­ന്നെ പ­ലവ­ട്ടം മാര്‍ക്കോ പോ­ളോ­ക്ക് പ­റ­യേ­ണ്ടി വന്നു. കാ­ലം 1298. പി­സാ ന­ഗ­ര­ത്തില്‍ നി­ന്നു­ള്ള ഒ­രു തട­വ് പു­ള്ളി അ­ന്ന് ആ ജ­യി­ലി­ലുണ്ട്. പ്ര­ണ­യ വീ­ര സാ­ഹസി­ക ക­ഥ­കള്‍ എ­ഴു­തു­ന്ന ‘റെ­സ്റ്റി­ചെ­ല്ലോ'(rutsti chello). മാര്‍ക്കോ പോളോ ജ­യി­ലി­ലെ­ത്തുന്ന­തിന ്14 വര്‍­ഷ­ങ്ങള്‍­ക്ക് മു­മ്പ് ത­ട­ങ്കല്‍ പാ­ള­യ­ത്തി­ലെത്തി­യ ആ­ളാ­യി­രു­ന്നു റെ­സ്റ്റി ചെ­ല്ലോ. അ­യാള്‍ ഒന്നും ചെ­യ്യാ­നില്ലാ­തെ ബോ­റ­ഡി­ക്കു­ക­യാ­യി­രുന്നു. മാര്‍ക്കോ പോ­ളോ­യു­ടെ ക­ഥ­കള്‍ റെ­സ്­റ്റി ചെ­ല്ലോ­യെ ത്ര­സി­പ്പി­ച്ചു. അ­യാള്‍ ആ ക­ഥ­കള്‍ കേ­ട്ടെ­ഴു­താന്‍ തു­ടങ്ങി. ‘ ലോ­ക­ത്തെ­ക്കു­റി­ച്ചു­ള്ള വി­വ­രണം’ എ­ന്നാ­യി­രു­ന്നു ക­ഥ­യു­ടെ ആ­ദ്യത്തെ പേര്. എ­ന്നാല്‍ ഇന്ന് മാര്‍ക്കോ പോ­ളോ­യു­ടെ കൃ­തി ലോ­ക­മ­റി­യുന്ന­ത് ‘യാ­ത്രകള്‍(travels) എ­ന്ന പേ­രില്‍ മാ­ത്ര­മാണ്. റെ­സ്റ്റി ചെ­ല്ലോ­യാണോ ലോക­ത്തെ ആ­ദ്യ­ക്കെ കേ­ട്ടെ­ഴു­ത്തു­കാ­രന്‍?. ആ­യി­രി­ക്കില്ല. മ­ഹാ­ഭാ­ര­തവും പ­ഞ്ചത­ന്ത്ര ക­ഥയു­മൊ­ക്കെ രൂ­പ­ത്തില്‍ കേ­ട്ടെ­ഴു­ത്താ­ണ്.

ഈ ക­ഥ­യി­ലെ ര­സ­മതല്ല. തന്‍ ത­ട­വു­കാ­ര­നാ­വു­മെന്നും ക­ഥ­യൊ­രാള്‍ കേ­ട്ടെ­ഴു­തു­മെ­ന്നൊ­ക്കെ മാര്‍ക്കോ പോളോ നേര­ത്തെ എ­ങ്ങി­നെ­യ­റി­ഞ്ഞു?

Advertisement