കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യാപാരി നസീര്‍ അഹമ്മദിനെ മരിച്ചനിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിനടുത്തുള്ള ചേവരമ്പലത്താണ് മൃതദേഹം കണ്ടെത്തിയത്.

റോഡരികിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയാണ് നസീര്‍ അഹമ്മദ്.

Ads By Google

Subscribe Us:

തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം റോഡില്‍ കിടന്നത്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ഐഡന്ററ്റി കാര്‍ഡിന്റെ സഹായത്താലാണ് ആളെ തിരിച്ചറിയാനായത്. പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ തലയ്ക്ക് മാത്രമാണ് പരിക്കുള്ളൂ.

ഇന്നലെയാണ് നസീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചു.