കൊല്‍ക്കത്ത: മാവോയിസ്റ്റ് നേതാവ് കിഷന്‍ ജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തിയല്‍ പ്രകടനം. പ്രകടനത്തിനു ശേഷം പൊതുയോഗവും നടന്നു. മാവോയിസ്റ്റ് ആഭിമുഖ്യമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രകടനത്തിലും പൊതുയോഗത്തിലും ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

കിഷന്‍ജിയുടെ മരണത്തിന്റെ യഥാര്‍ത്ഥ വിവരം വെളിപ്പെടുത്തുക, ഭരണ കൂട ഭീകരതക്കെതിരെ പോരാടുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ മുഴക്കിയത്. കിഷന്‍ ജിയെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നാണ് പൊതുയോഗത്തില്‍ സംസാരിച്ച എല്ലാവരും ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സംയുക്ത സേനയെ പിന്‍വലിക്കുമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുമെന്നും മമത ജനങ്ങള്‍ക്ക് വാക്ക് കൊടുത്തിരുന്നുവെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Subscribe Us:

സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജിയെ പിടികൂടി വെടിവെച്ചുകൊന്നശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കിഷന്‍ജിയെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലല്ലെന്ന്് പറഞ്ഞ് വധത്തെ മമത ന്യായീകരിച്ചിരുന്നു.

മാവോയിസ്റ്റ് നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു

കിഷന്‍ജി കൊലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ല: മമതാ ബാനര്‍ജി

കിഷന്‍ജിയുടെ വധത്തെ മമത ന്യായീകരിച്ചു

Malayalam News
Kerala News in English